
ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യൂട്യൂബ് വ്‌ലോഗര്‍ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്.
ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നാണ് സഹോദരിയുടെ പരാതി. സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോസ് ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിലുണ്ട്. ദേഹോപദ്രവം ഏല്പിക്കല്‍, ഗുരുതരമായി പരിക്കേല്‍പിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.