ചേരുവ
പച്ച കശുവണ്ടി
ഇഞ്ചി
വെളിച്ചെണ്ണ
വെളുത്തുള്ളി
പച്ചമുളക്
ചെറിയുള്ളി 180 ഗ്രാം
പച്ച തക്കാളി രണ്ട്
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
മല്ലിപ്പൊടി ഒന്നര ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
രണ്ടാം തേങ്ങാപ്പാൽ
കട്ടിയുള്ള തേങ്ങാപ്പാൽ
ഉപ്പ്
കുരുമുളകുപൊടി അര ടീസ്പൂൺ
ഗരം മസാലപ്പൊടി അര ടീസ്പൂൺ
കശുവണ്ടി മപ്പാസ് തയ്യാറാക്കന്ന വിധം
കശുവണ്ടി മുറിച്ച് കഴുകി എടുക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി തക്കാളി എന്നിവ നന്നായി വഴറ്റി എടുക്കാം ശേഷം കശുവണ്ടി ചേർക്കാം എല്ലാം വഴന്നു കഴിഞ്ഞാൽ മസാല പൊടികളും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർക്കാം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് തിളപ്പിച്ച് വേവിക്കുക വെന്ത് വെള്ളം വറ്റുമ്പോൾ ഒന്നാം പാൽ ചേർത്ത് ചെറുതായി തിളപ്പിച്ച് തീ ഓഫ് ചെയ്യാം കുറച്ചു കുരുമുളകുപൊടിയും ഗരം മസാല പൊടിയും അവസാനം ചേർക്കാം