
പാലക്കാട് : പാലക്കാട് ചിറ്റൂരിൽ നിന്ന് 446 ലിറ്റർ സ്പിരിറ്റ് പിടികൂടി. രഹസ്യ വിവരത്തിനടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു സ്പിരിറ്റ് ശേഖരം പിടികൂടിയത്. പെരുമാട്ടി മല്ലൻചള്ള സ്വദേശി നാനേഷിന്റെ വീട്ടുപറമ്പിൽ നിന്നാണ് സ്പിരിറ്റ് ശേഖരം എക്സൈസ് പിടികൂടിയത്. എക്സൈസ് ചിറ്റൂർ സർക്കിളിലെ ഉദ്യോഗസ്ഥരും, ജില്ലാ തോപ്പ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.