കത്തോലിക്കര്‍ മതപരിവര്‍ത്തനം നടത്താറിവ്വസ അറിവാണ് പ്രചരിപ്പിക്കുന്നത് ; കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു

07:10 AM Nov 03, 2025 | Suchithra Sivadas

കത്തോലിക്കര്‍ മതപരിവര്‍ത്തനം നടത്താറില്ലെന്നും അറിവാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ്പായി കുര്യാക്കോസ് ഭരണിക്കുളങ്ങര സ്ഥാനമേറ്റ ചടങ്ങിന് ശേഷം നടന്ന അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 'സബ് കാ സാത്ത് സബ്കാ വികാസ്' ആണ്. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചരണം തള്ളി കളയണം. മാര്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം പങ്കെടുത്തു. കത്തോലിക്ക സഭയുടെ സംവിധാനങ്ങള്‍ അത്രയും ശക്തമാണ്. സഭയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ കിരണ്‍ റിജിജു താന്‍ ഇതുപോലൊരു ചടങ്ങില്‍ സംസാരിക്കാന്‍ മാത്രം യോഗ്യന്‍ അല്ലെന്നും പറഞ്ഞു.