+

സർക്കാർ കമ്പനികളിൽ അസിസ്റ്റന്റ്; കെെനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; ഡി​ഗ്രിയാണ് യോ​ഗ്യത

കേരള പി.എസ്.സി 2025ലെ കമ്പനി ബോർഡ് അസിസ്റ്റന്റ് വിജ്ഞാപനം പുറത്തിറക്കി. കാറ്റഗറി നമ്പർ 382-383/2025 നോട്ടീസിലാണ് വിജ്ഞാപനം സംബന്ധിച്ച വിശദ വിവരങ്ങളുള്ളത്. കേരള സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ക്ലർക്ക്, കാഷ്യർ, അസിസ്റ്റന്റ് തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം. വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. യോഗ്യരായവർ പിഎസ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. 


കേരള പി.എസ്.സി 2025ലെ കമ്പനി ബോർഡ് അസിസ്റ്റന്റ് വിജ്ഞാപനം പുറത്തിറക്കി. കാറ്റഗറി നമ്പർ 382-383/2025 നോട്ടീസിലാണ് വിജ്ഞാപനം സംബന്ധിച്ച വിശദ വിവരങ്ങളുള്ളത്. കേരള സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ക്ലർക്ക്, കാഷ്യർ, അസിസ്റ്റന്റ് തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം. വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. യോഗ്യരായവർ പിഎസ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: നവംബർ 19

തസ്തികയും ഒഴിവുകളും

കേരള സർക്കാർ സ്ഥാപനങ്ങളിൽ കമ്പനി ബോർഡ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പർ: 382/2025 കീഴിലുള്ള സ്ഥാപനങ്ങൾ

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് / കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് / കെൽട്രോൺ ലിമിറ്റഡ് / കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ / മലബാർ സിമന്റ്സ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് / ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് / കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരളത്തിലെ വികസന അതോറിറ്റികൾ / കെൽട്രോൺ കംപോണന്റ് കോംപ്ലക്സ്, കണ്ണൂർ/ കേരള വാട്ടർ അതോറിറ്റി / കേരള പൊല്യൂഷൻ കൺട്രോൾ ബോർഡ് / കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരള സ്റ്റേറ്റ് സിവിൽ സപൈസ് കോർപ്പറേഷൻ മുതലായവ.

കാറ്റ​ഗറി നമ്പർ 383/2025 കീഴിലുള്ള സ്ഥാപനങ്ങൾ‌

കെ.എസ്.ആർ.ടി.സി / കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് /കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ എസ്.സി ആൻഡ് എസ്.ടി ലിമിറ്റഡ്/ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് /സിഡ്‌കോ / ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡ് (ഔഷധി)/ ഹാൻഡി ക്രാഫ്ട്സ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്/ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് ലിമിറ്റഡ്/ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് / കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് / കേരള ഹെഡ്‌ലോഡ്‌ വർക്കേഴ്സ് വെൽഫെയർ ബോർഡ് /കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് / കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്/കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്/ കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ് /മറ്റു വെൽഫെയർ ഫണ്ട് ബോർഡുകൾ മുതലായവ.

തസ്തികകൾ

ജൂനിയർ അസ്സിസ്റ്റന്റ്/ കാഷ്യർ/ അസ്സിസ്റ്റന്റ് ഗ്രേഡ് II/ ക്ലാർക്ക് ഗ്രേഡ് I/ ടൈം കീപ്പർ ഗ്രേഡ് II/ സീനിയർ അസിസ്റ്റന്റ് /അസിസ്റ്റന്റ്/ ജൂനിയർ ക്ലാർക്ക്/ എൽഡി ക്ലർക്ക്

പ്രായപരിധി

18നും 36നും ഇടയിൽ ജനിച്ചവരായിരിക്കണം. 

ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007- നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും .

യോ​ഗ്യത

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബി.എ /ബി.എസ്.സി / ബി.കോം ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം

ശമ്പളം

​ഗവൺമെന്റ് അം​ഗീകൃത നിരക്കിൽ ശമ്പളം അനുവദിക്കും. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

facebook twitter