CBSE 10,12 ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

09:45 AM Oct 31, 2025 |


ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ 2026-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ അന്തിമ ടൈംടേബിൾ പുറത്തിറക്കി. 

പ്രധാന തീയതികളും സമയവും:

പത്താം ക്ലാസുകാരുടെ പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ 28 വരെയാണ് നടക്കുക. ഫെബ്രുവരി 17-ന് ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് അവസാനിക്കും. പത്താം ക്ലാസ്സിന് രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഉണ്ടാകും.

സെപ്റ്റംബർ 24-ന് താത്കാലിക ഷെഡ്യൂൾ പുറത്തിറക്കിയിരുന്നു. ഇത്തവണ പരീക്ഷകൾ ആരംഭിക്കുന്നതിന് ഏകദേശം 110 ദിവസം മുമ്പാണ് അന്തിമ  ടൈംടേബിൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 


ടൈംടേബിളിലെ പ്രത്യേകതകൾ

    വിദ്യാർത്ഥികൾ സാധാരണയായി തിരഞ്ഞെടുക്കുന്ന രണ്ട് വിഷയങ്ങൾക്കിടയിൽ മതിയായ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്.
     ഒരേ വിദ്യാർത്ഥിയുടെ രണ്ട് പരീക്ഷകൾ ഒരേ ദിവസം വരാതിരിക്കുന്ന രീതിയിലാണ് ടൈടേബിൾ ക്രമീകരിച്ചിട്ടുള്ളത്.

വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും CBSE-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in നിന്ന് ടൈംടേബിൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

2026-ല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തെ 26 രാജ്യങ്ങളില്‍ നിന്നുമായി 10, 12 ക്ലാസുകളിലെ 204 വിഷയങ്ങളില്‍ ഏകദേശം 45 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നതായി സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.