+

ഗുഡ് ബാഡ് അഗ്ലി ചിത്രത്തിൻ്റെ സെൻസറിംഗ് പൂര്‍ത്തിയായി

ഗുഡ് ബാഡ് അഗ്ലി ചിത്രത്തിൻ്റെ സെൻസറിംഗ് പൂര്‍ത്തിയായി

അജിത് കുമാര്‍ നായകനായി എത്തുന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രനാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയുടെ സെൻസറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ്. അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആയിരിക്കും ഗുഡ് ബാഡ് അഗ്ലി.

അജിത് കുമാര്‍ നായകനായി എത്തുമ്പോൾ ചിത്രത്തില്‍ നായികയായി തൃഷയാണ് വരുന്നത്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Trending :
facebook twitter