കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു. ഒരാള്‍ മരിച്ചു. ബിഹാറിലെ ജഗത്പൂരിലാണ് സംഭവം. നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്.
സഹോദരങ്ങള്‍ തമ്മില്‍ ഇന്നുണ്ടായ ചെറിയ തര്‍ക്കമാണ് നിയന്ത്രണം വിട്ട് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരന്‍ മറ്റേയാള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തു. വെടിയേറ്റയാള്‍ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിര്‍ത്തു എന്നാണ് പൊലീസ് പറയുന്നത്.
Trending :