പയ്യാവൂർ :അമിതമദ്യപാനവും ഭാര്യയെ പിരിഞ്ഞ് താമസിക്കുന്നതിലെ വിഷമത്തിലും മനംനൊന്ത് വിമുക്തഭടന്‍ കിണറിന്റെ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു.പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റുപാറ വാര്‍ഡ് അംഗം ഫിലിപ്പ് പാത്തിക്കലിന്റെ മകന്‍ പി.പി.മനോജ്(48)നെയാണ് വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് ചന്ദനക്കാംപാറ മാവുംതോട്ടിലെ ഔസേപ്പച്ചന്‍ എന്നയാളുടെ പറമ്പിലെ കിണറിന്റെ പൈപ്പില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
മാതാവ്:പരേതയായ ത്രേസ്യാമ്മ.ഭാര്യ: മഞ്ജു,മകന്‍: മെല്‍ബിന്‍.സഹോദരങ്ങള്‍: ഷേര്‍ളി, മിനി, ബിനോജ്, സിനി, സന്തോഷ്.