+

സാങ്കേതിക വിദ്യാഭ്യാസ മികവ് : ഐഎച്ച്ആർഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസ സൗകര്യവും മറ്റ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐഎച്ച്ആർഡി, ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുമായി ധാരണാ പത്രം ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിലാണ് ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി. എ. അരുൺ കുമാറും ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ ഡോ. ജഗതി രാജ് വി. പിയും ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.

സഹകരണത്തിന്റെ ഭാഗമായി ഐഎച്ച്ആർഡിയുടെ വിവിധ സ്‌ഥാപനങ്ങളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഹ്രസ്വ-ദീർഘകാല കോഴ്സുകൾ നടത്താനാകും.

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട സർക്കാർ          സ്‌ഥാപനമാണ്‌ ഐഎച്ച്ആർഡി. 9 എഞ്ചിനീയറിംഗ് കോളേജുകൾ, 7 പോളി ടെക്‌നിക് കോളേജുകൾ, 45 അപ്ലൈഡ് സയൻസ് കോളേജുകൾ അടക്കം 88 വിദ്യാഭ്യാസ                 സ്‌ഥാപനങ്ങളാണ്‌ ഐഎച്ച്ആർഡിക്കുള്ളത്. സാങ്കേതിക അറിവാർജ്ജിച്ച, തൊഴിൽ നൈപുണ്യം നേടിയ യുവ തലമുറയെ വളർത്തി, രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാക്കുന്നതിൽ സ്‌ഥാപനം വലിയ പങ്കാണ് വഹിക്കുന്നത്. 

facebook twitter