+

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മേല്‍ശാന്തി മാറ്റം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മേല്‍ശാന്തി മാറ്റം. അത്താഴ പൂജയ്ക്ക് ശേഷം നിലവിലെ മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി അടയാള ചിഹ്‌നമായ താക്കോല്‍ക്കൂട്ടം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മേല്‍ശാന്തി മാറ്റം. അത്താഴ പൂജയ്ക്ക് ശേഷം നിലവിലെ മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി അടയാള ചിഹ്‌നമായ താക്കോല്‍ക്കൂട്ടം വെള്ളിക്കുടത്തിലാക്കി സോപാനപ്പടിയില്‍ സമര്‍പ്പിച്ച് സ്ഥാനമൊഴിയും. 

ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് താക്കോല്‍ക്കൂട്ടം എടുത്ത് പുതിയ മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരിക്ക് കൈമാറും. ഏപ്രില്‍ ഒന്നു മുതല്‍  ആറു മാസമാണ് കാലാവധി. മേല്‍ശാന്തി മാറ്റ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ വൈകീട്ട് ദീപാരാധനയ്ക്കുശേഷം ദര്‍ശന നിയന്ത്രണമുണ്ടാകും.

facebook twitter