ചേരുവകൾ
1. ചപ്പാത്തി -രണ്ട്
2. മുട്ട -രണ്ട്
3. സവാള -ഒന്നര
4. പച്ചമുളക് -ഒന്ന്
5. വെളുത്തുള്ളി -നാല് അല്ലി
6. ഇഞ്ചി -ഒരു കഷണം
7. കുരുമുളകുപൊടി -അര സ്പൂൺ
8. ഗരംമസാലപ്പൊടി -അര സ്പൂൺ
9. മഞ്ഞൾപൊടി -അര സ്പൂൺ
തയാറാക്കുന്ന വിധം
1. പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കുരുമുളകുപൊടിയും ഉപ്പുമിട്ട് മുട്ട ചിക്കിയെടുക്കാം. അതെടുത്ത് മാറ്റിവെക്കുക.
2. മൂന്നു മുതൽ ഒമ്പതു വരെയുള്ള ചേരുവകൾ ചെറുതീയിൽ വഴറ്റിയെടുക്കുക. അതിലേക്ക് ചിക്കിയ മുട്ടയിട്ട് ഇളക്കി മാറ്റിവെക്കാം.
3. ഒരു ചപ്പാത്തി എടുത്ത് പകുതി വരെ മുറിക്കുക. അതിലേക്ക് ഫില്ലിങ് നിറച്ച് സമൂസ പോലെ മടക്കാം.
4. ഇങ്ങനെ മടക്കിയതിനെ ഒരു ബൗളിൽ മുട്ടയും ഉപ്പും കുരുമുളകും ചേർത്ത് യോജിപ്പിച്ചുവെക്കാം.
5. തയാറാക്കിയ ചപ്പാത്തികോൺ മുട്ടയുടെ മിക്സിൽ മുക്കി പാനിൽ വെച്ച് അധികം ഓയിൽ ഇല്ലാതെ ഡ്രൈ ഫ്രൈ ചെയ്തെടുക്കാം. ക്രിസ്പിയായ എഗ് വിത്ത് ചപ്പാത്തി സാൻഡ് വിച്ച് തയാർ. ഫിൽ ചെയ്യാൻ മുട്ടയോ ചിക്കനോ എടുക്കാം.