+

അടിപൊളി രുചിയാണ് ഈ ചീ​സ്​ ബോ​റ​ക്കിന്

അടിപൊളി രുചിയാണ് ഈ ചീ​സ്​ ബോ​റ​ക്കിന്

ചേരുവകൾ 

    ഫെ​റ്റ ചീ​സ്- 1/2 കപ്പ്​
    കു​രു​മു​ള​കുപൊ​ടി- 1/4 സ്​പൂൺ
    മു​ട്ട- 1 എണ്ണം
    പാ​ർ​സെ​ലി- 1/4 കപ്പ്​
    സ​മോ​സ ഷീ​റ്റ്/പ​ഫ് പാ​സ്​റ്റ​റി- 10 എണ്ണം

തയാറാക്കേണ്ടവിധം:

ഒ​രു ബൗ​ളി​ൽ ചീ​സും കു​രു​മു​ള​കും പാ​ർ​സെ​ലി അ​രി​ഞ്ഞ​തും മു​ട്ട​യും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. സ​മോ​സ ഷീ​റ്റ് അ​ല്ല​ങ്കി​ൽ പ​ഫ് പാ​സ്​റ്റ​റി എ​ടു​ത്ത് ഒ​രു സ്പൂ​ൺ ഫി​ല്ലിങ്​ നി​റ​ച്ച മ​ട​ക്കി മു​ട്ട​യു​ടെ വെ​ള്ള ബ്ര​ഷ് ചെ​യ്​തെ​ടു​ക്കു​ക. പ്രീ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ൽ 15/ 20 മിനിറ്റ്​ 250 ഡി​ഗ്രിയിൽ ബേ​ക്ക് ചെ​യ്തെ​ടു​ക്കാം. 

facebook twitter