+

ജലദോഷം വില്ലനാകുന്നതിന് മുൻപ് അകറ്റാം

ഒട്ടുമിക്ക ആളുകളും നേരിടുന്ന വലിയ പ്രശ്നമാണ് ജലദോഷം. ചെറുതായി മഴ നനഞ്ഞാൽ പോലും ചിലർക്ക് ജലദോഷം വരും. ഏത് സമയത്തും ആർക്കും ജലദോഷം പിടിപെടാം. ജലദോഷം അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ നോക്കിയാലോ?

. ഒട്ടുമിക്ക ആളുകളും നേരിടുന്ന വലിയ പ്രശ്നമാണ് ജലദോഷം. ചെറുതായി മഴ നനഞ്ഞാൽ പോലും ചിലർക്ക് ജലദോഷം വരും. ഏത് സമയത്തും ആർക്കും ജലദോഷം പിടിപെടാം. ജലദോഷം അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ നോക്കിയാലോ?

ആവിപിടിക്കലാണ് ഏറ്റവും എളുപ്പമായ മാർഗം. ആവി പിടിക്കുന്നതിലൂടെ മൂക്കടച്ചിൽ കുറയ്ക്കാനും ജലദോഷത്തിൽ നിന്ന് രക്ഷ നേടാനും സഹായിക്കും. എന്നും രാത്രി കിടക്കാൻ നേരം ആവി പിടിക്കുന്നതാണ് ഉത്തമം. ഉപ്പ് വെള്ളം വായിൽ കൊള്ളുന്നത് വഴി ബാക്ടീരിയയും അലർജിയും ചേർന്ന് കട്ടപിടിപ്പിക്കുന്ന കഫത്തിന് അയവു വരുത്താൻ സഹായിക്കുന്നു.

ചൂട് വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. കഫക്കെട്ട് ഒഴുവാക്കാൻ സഹായിക്കും. ഇഞ്ചിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം ചുമയും തൊണ്ടവേദനയുമെല്ലാം അകറ്റാൻ പ്രയോജനമാണ്. ഛർദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങളെയും അകറ്റാൻ സഹായിക്കും. ജലദോഷം ഉള്ളപ്പോൾ തേൻ കഴിക്കുന്നത് നല്ലതാണ്. ചായയിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് തൊണ്ടവേദന കുറയ്ക്കും.

facebook twitter