പൂനെ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ മലയോര പാതയായ തംഹിനി ഘട്ടിലാണ് അപകടം.പൂനെയില്‍ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 43കാരിയായ സ്നേഹല്‍ ഗുജറാത്തി എന്ന യുവതിയാണ് മരിച്ചത്.
ഫോക്സ്വാഗണ് വിർടസിന് മുകളിലേക്കാണ് പാറ പതിച്ചത്. ആഘാതത്തില്‍ സണ്‍റൂഫ് തകർന്ന് പാസഞ്ചർ സീറ്റില്‍ ഇരിക്കുകയായിരുന്ന സ്നേഹലിന്റെ തലയിലിടിച്ചു. സ്നേഹല്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.