കാസർഗോഡ് :കൃഷിഭവനൊപ്പം കൃഷിക്കാർക്ക് നൽകുന്ന സേവനങ്ങളും ഉദ്യോഗസ്ഥരും സ്മാർട് ആകണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. സംസ്ഥാനത്തെ 14 ജില്ലകളിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഓരോ കൃഷിഭവനുകൾ സ്മാർട് ആക്കുന്നതിന്റെ ആദ്യ പടിയായി ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ പുത്തിഗെയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
30 വർഷം മുൻപ് പഞ്ചായത്ത് തലത്തിലുള്ള കൃഷി ഓഫീസുകൾ കൃഷിഭവൻ എന്ന് പുനർനാമകരണം ചെയ്തത് വിശാലമായ അർത്ഥത്തിലാണ്. കൃഷിക്കാരന്റെ കാർഷികപരമായ ഏതാവശ്യങ്ങൾക്കും സമീപിക്കാവുന്ന രണ്ടാമത്തെ വീടാകണം കൃഷിഭവനുകളെന്ന് മന്ത്രി പറഞ്ഞു. കൃഷി ഉദ്യോഗസ്ഥർക്ക് ഒരു ഇടത്താവളം മാത്രമായി കൃഷിഭവനുകൾ മാറണമെന്നും അവർ മുൻഗണന നൽകേണ്ടത് കൃഷിയിടങ്ങൾക്കാണെന്നും മന്ത്രി പറഞ്ഞു. കർഷകർക്കുള്ള ആദരവ് നൽകേണ്ടത് കൃഷിയിടങ്ങളിൽ അവർക്ക് വേണ്ട പരിഗണന നൽകികൊണ്ടാണെന്നും അന്ന ദാതാവായ കർഷകരെ സ്മരിക്കാൻ എല്ലാവരും മറന്നുപോകുന്നുവെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം അഷ്റഫ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കെ.എൽ.ഡി.സി ചെയർമാൻ പി.വി സത്യനേശൻ മുഖ്യ പ്രഭാഷണം നടത്തി. പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്തി, പുത്തിഗെ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പാലാക്ഷ റൈ, എം.എച്ച് അബ്ദുൾ മജീദ്, എം. അനിത, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായിക്ക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അഗം എം ചന്ദ്രാവതി, ആത്മ പ്രോജക്ട് ഡയറക്ടർ കെ.ആനന്ദ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി മേനോൻ, കൃഷി മഞ്ചേശ്വരം അസിസ്റ്റന്റ് ഡയറക്ടർ അരുൺ പ്രസാദ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് ആർ കേശവ, ഗംഗാധര, വൈ ശാന്തി, സി.എം ആസിഫ് അലി, പി.കെ കാവ്യശ്രീ, ജനാർദ്ദന പൂജാരി, അനിതശ്രീ, ജയന്തി, പ്രേമ എസ് റൈ, പുത്തിഗെ ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ പി ബി മുഹമ്മദ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഹേമാവതി, എ.ഡി.സി ജില്ലാ മെമ്പർ ചന്ദ്രൻ മുഖാരിക്കണ്ടം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എ സുബൈർ, രാമകൃഷ്ണ കടമ്പാർ, സുന്ദര ആരിക്കാടി, സുനിൽകുമാർ അനന്തപുരം, അസീസ് മാരിക്കെ, സജി സെബാസ്റ്റ്യൻ, സുബൈർ പടുപ്പ്, കോസ്‌മോ ഹമീദ്, താജുദിൻ കുമ്പള, മുഹമ്മദ് അലി, സിദ്ധിഖ് കൊടിയമ്മ, പി.വി ഗോവിന്ദൻ, ജംഷാദ് ദാവൂദ് മൊഗ്രാൽ, സണ്ണി അരമന, കെ.വി മുനീർ ഉപ്പള, കെ.ടി കുഞ്ഞാമു എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.രാഘവേന്ദ്ര പദ്ധതി വിശദികരിച്ചു. കെ.എൽ.ഡി.സി എക്‌സിക്യൂട്ടീവ് എൻജിനീയർ ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. 2500 ചതുരശ്ര അടി ഇരുനില കെട്ടിടത്തിൽ കൃഷിഭവൻ, ഇക്കോ ഷോപ്പ്, സസ്യ ആരോഗ്യ കേന്ദ്രം, ഡിജിറ്റൽ ലൈബ്രറി, മീറ്റിംഗ് ഹാൾ, അംഗപരിമിതർക്കുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കർഷകർക്കായി ഫ്രണ്ട് ഓഫീസ്, ഐ.ടി സേവനങ്ങൾ പേപ്പർ രഹിത ഓഫീസ്, എക്കോ ഷോപ്പ്, ബയോ ഫാർമസി, ഡിജിറ്റൽ ലൈബ്രറി, ഡിസ്‌പ്ലേ റൂം മോഡൽ മഴവെള്ള സംഭരണി, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്. ഒരു കോടി 20 ലക്ഷം രൂപ ചെലവിലാണ് ഓഫീസ് കെട്ടിടം പൂർത്തിയാക്കിയത്. പ്രദേശത്തെ മികച്ച കർഷകനായ ശിവാനന്ദ ബളക്കില്ല, കരാറുകാരൻ ഉസൻ കുഞ്ഞി മാസ്തിക്കുണ്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുബ്ബണ്ണ ആൾവ സ്വാഗതവും കൃഷി ഓഫീസർ പി.ദിനേശ് നന്ദിയും പറഞ്ഞു.