+

ചീസ് സാൻഡ്​വിച്ച് ഇനി വീട്ടിൽ തയാറാക്കാം

ചീസ് സാൻഡ്​വിച്ച് ഇനി വീട്ടിൽ തയാറാക്കാം

ചേരുവകൾ

    ബ്രഡ്- 4 എണ്ണം
    തക്കാളി വലുത്- 1 (വട്ടത്തിൽ അരിഞ്ഞത്)
    കുക്കുമ്പർ ചെറുത്- 1 (വട്ടത്തിൽ അരിഞ്ഞത്)
    ഉരുളക്കിഴങ്ങ് വലുത്- 1 (വേവിച്ച് വട്ടത്തിൽ അരിഞ്ഞത്)
    കുരുമുളകുപൊടി- 1/4 ടീസ്പൂൺ
    ചാറ്റ്മസാല- 1/4 ടീസ്പൂൺ
    ഗ്രേറ്റഡ് ചീസ്- 2 ടേബ്ൾ സ്പൂൺ
    കെച്ചപ്പ് - ആവശ്യത്തിന്
    ഗ്രീൻ ചട്ട്ണി - ആവശ്യത്തിന് 

തയാറാക്കേണ്ടവിധം: 

രണ്ടു കഷണം ബ്രെഡ് എടുത്ത് ഒന്നിൻറെ മുകളിൽ ഗ്രീൻ ചട്ട്ണി പുരട്ടുക. ശേഷം അരിഞ്ഞ ഉരുളക്കിഴങ്ങ് വെച്ച് അതിനു മുകളിൽ അരിഞ്ഞ തക്കാളിക്കഷണങ്ങൾ വെക്കുക.

പിന്നീട് കുരുമുളകുപൊടി വിതറുക. ശേഷം കുക്കുമ്പർ വെക്കണം. ചാറ്റ് മസാല വിതറി ഗ്രേറ്റ് ചെയ്ത ചീസ് വെക്കുക.

പിന്നീട് നേരത്തേ കെച്ചപ്പ് പുരട്ടി തയാറാക്കിയ ബ്രഡ് അതിനു മുകളിൽ വെക്കുക, ചൂടായ പാനിൽ ബട്ടർ പുരട്ടി ടോസ്റ്റ് ചെയ്തെടുത്താൽ സാൻഡ്​വിച്ച് തയാർ.
 

facebook twitter