+

ചൂടോടെ ചീസ് നിറഞ്ഞ എഗ്ഗ് പൊട്ടറ്റോ കാസറോൾ തയ്യാറാക്കാം

ചേരുവകൾ        മുട്ട - 3 എണ്ണം     ഉരുളകിഴങ്ങ് - 3 എണ്ണം     സവാള - 1 എണ്ണം     ഇഞ്ചി - 1 1/2 ഇഞ്ച് കഷണം


ചേരുവകൾ
  

    മുട്ട - 3 എണ്ണം
    ഉരുളകിഴങ്ങ് - 3 എണ്ണം
    സവാള - 1 എണ്ണം
    ഇഞ്ചി - 1 1/2 ഇഞ്ച് കഷണം
    കറിവേപ്പില - 2 ഇതൾ
    പച്ചമുളക് - 3 എണ്ണം
    കുരുമുളകുപൊടി - 1/2 ടീസ്പൂൺ
    വെണ്ണ / നെയ്യ് / വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
    ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
 

    ഉരുളകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക.
    സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അറിയുക.
    മുട്ട പൊട്ടിച്ച് അടിച്ചെടുക്കുക.
    ഇതിലേയ്ക്ക് ഉരുളകിഴങ്ങ്, കുരുമുളകുപൊടി, അരിഞ്ഞ സാധനങ്ങൾ, ഉപ്പ് എന്നിവ ചേർത്തത് നന്നായി കുഴയ്ക്കുക.
    നോൺ സ്റ്റിക്കിന് പാനിൽ 1/2 ടേബിൾസ്പൂൺ വെണ്ണ (നെയ്യ് / വെളിച്ചെണ്ണ) ഒഴിച്ച് ചൂടാക്കിയ ശേഷം തയ്യാറാക്കിയ മിശ്രിതം ഒരു ഇഞ്ച് കനത്തിൽ ഒഴിക്കുക.
    മൂടി വച്ച് ചെറിയ തീയിൽ ഇരുവശവും വേവിച്ചെടുക്കുക. (മറിച്ചിടുന്നതിനു മുൻപ് വെണ്ണ / നെയ്യ് / വെളിച്ചെണ്ണ മുകളിലെ പുരട്ടുക.)
    എഗ്ഗ് പൊട്ടറ്റോ കാസറോൾ തയാർ. ഇത് ചൂടോടെ മുറിച്ച് വിളമ്പാം.

facebook twitter