തിരുവള്ളൂർ: തമിഴ്നാട് തിരൂവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപ്പിടിച്ച് അപകടം. രാവിലെ 5.30 ഓടെയായിരുന്നും അപകടം ഉണ്ടായത്. ചെന്നൈയിൽ നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപ്പിടിച്ചത്. ഡീസൽ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. സംഭവത്തെ തുടർന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ജനവാസമേഖലയ്ക്ക് അടുത്താണ് അപകടം ഉണ്ടായത്. ഇവിടെ നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് റെയിൽവേ അറിയിക്കുന്നത്. അപകടത്തിൽ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് വാഗണുകൾ പാലം തെറ്റിയതിന് പിന്നാലെ ഇന്ധന ചോർച്ചയുണ്ടായി ട്രെയിനിന് തീപിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Trending :