+

പഹൽഗാമിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ബി.ജെ.പിക്കാരുടെ ജീവൻ രക്ഷിച്ച നസകത്ത് അഹമ്മദ് ഷാക്ക് നന്ദി പറഞ്ഞ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിനി​ടെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ രക്ഷിച്ച കശ്മീരി ടൂറിസ്റ്റ് ഗൈഡ് നസകത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. മുസ്‍ലിംകളെ കുറ്റപ്പെടുത്തരുതെന്നും ഏതാനും ചിലരുടെ പ്രവൃത്തിക്ക് എല്ലാവയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

റായ്പൂർ : പഹൽഗാം ഭീകരാക്രമണത്തിനി​ടെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ രക്ഷിച്ച കശ്മീരി ടൂറിസ്റ്റ് ഗൈഡ് നസകത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. മുസ്‍ലിംകളെ കുറ്റപ്പെടുത്തരുതെന്നും ഏതാനും ചിലരുടെ പ്രവൃത്തിക്ക് എല്ലാവയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിനിടെ താനടക്കമുള്ള വിനോദയാത്രക്കാരെ രക്ഷിച്ചത് കശ്മീരിലെ മുസ്‌ലിം സഹോദരനാണെന്ന് ചത്തീസ്ഗഢിലെ ബി.ജെ.പി നേതാവ് അരവിന്ദ് അഗർവാൾ നേരത്തെ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ യുവ നേതാക്കളായ അരവിന്ദ് എസ്. അഗർവാൾ, കുൽദീപ് സ്ഥാപക്, ശിവാൻഷ് ജെയിൻ, ഹാപ്പി വാദ്ധ്വൻ എന്നിവരെയും കുടുംബങ്ങളെയുമാണ് ടൂറിസ്റ്റ് ഗൈഡും ഷാൾ കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷാ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ചത്. നിങ്ങളുടെ ജീവൻ പണയം വെച്ച് ഞങ്ങളെ രക്ഷിച്ച നസാകത്ത് ഭായിയുടെ ഉപകാരത്തിന് ഞങ്ങൾ എന്താണ് പകരം നൽകേണ്ടതെന്ന് അരവിന്ദ് അഗർവാൾ ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.

ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി മുസ്‍ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ആക്രമണകാരികളെയും അവരെ പിന്തുണച്ചതായി ആരോപിക്കപ്പെടുന്ന പാകിസ്താനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

facebook twitter