+

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും കോഴി അട

എല്ലില്ലാത്ത കോഴിയിറച്ചി - 250ഗ്രാം കടലമാവ് - 1കപ്പ് അരിപ്പൊടി - 1/2 കപ്പ്ണ് വെളുത്തുള്ളി - ഒന്ന് മുഴുവന്‍ അരിഞ്ഞത്

കോഴി അട
ആവശ്യമായ സാധനങ്ങൾ

എല്ലില്ലാത്ത കോഴിയിറച്ചി - 250ഗ്രാം

കടലമാവ് - 1കപ്പ്

അരിപ്പൊടി - 1/2 കപ്പ്ണ്

വെളുത്തുള്ളി - ഒന്ന് മുഴുവന്‍ അരിഞ്ഞത്

മുളക് പൊടി - 2ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍

മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍

ഇഞ്ചി അരിഞ്ഞത് - 1/2 ടീസ്പൂണ്‍

പച്ചമുളക് - 2ടീസ്പൂണ്‍

വെളിച്ചെണ്ണ ആവശ്യത്തിന്

കറിവേപ്പില, മല്ലിയില അരിഞ്ഞത് - 2ടീസ്പൂണ്‍

പുതിനയില അരിഞ്ഞത് - 1ടീസ്പൂണ്‍

ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം

കോഴിയിറച്ചി ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ച് ചിക്കിയെടുക്കുക. കടലമാവ്, അരിപ്പൊടി, വെളുത്തുള്ളി, ഉപ്പ്, മുളക്‌പൊടി, മല്ലിപ്പൊടി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ ഒന്നിച്ചാക്കി അതില്‍ ചിക്കിയ കോഴിചേര്‍ത്ത് കുഴയ്ക്കുക, കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് കൈയില്‍ നിന്ന് വിടുന്ന വിധത്തില്‍ കുഴച്ച് പരത്തി അതിന്റെ വക്ക് ചുരുട്ടി കൊടുക്കുക. ചൂടുള്ള വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.

facebook twitter