ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ എല്ലില്ലാത്തത് -250 ഗ്രാം
കൊച്ചുള്ളി -4,5 എണ്ണം
വറ്റൽ മുളക് -6 എണ്ണം
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
കറി വേപ്പില -ആവശ്യത്തിന്
പുളി - ചെറിയൊരു കഷ്ണം
നാളികേരം -4 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
തായാറാക്കുന്ന വിധം
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, വറ്റൽ മുളക്, കരിവേപ്പില ഇവ ഇട്ട് ഒന്നു വഴറ്റി മാറ്റി വെക്കുക. ചെറിയ കഷണങ്ങൾ ആക്കിയ ചിക്കനിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി ഉപ്പ് ഇട്ട് മസാല തേച്ചു പിടിപ്പിക്കുക. ശേഷം വറുത്തു കോരുക. അതും നാളികേരവും വറുത്ത വറ്റൽ മുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും പുളി വെള്ളവും ഒഴിച്ച് ഒന്ന് ക്രഷ് ചെയ്തെടുത്താൽ ചിക്കൻ ചമ്മന്തി റെഡി.