+

ഒരു ചിക്കന്‍ കട്ലറ്റ് തയ്യാറാക്കിയാലോ?

    1. ചിക്കന്‍( എല്ലില്ലാതെ ) – 350 ഗ്രാം   2. ഇഞ്ചി – 1 വലിയ കഷ്ണം   3. പച്ചമുളക് – 3 വലുത്

ആവശ്യമായ ചേരുവകൾ

    1. ചിക്കന്‍( എല്ലില്ലാതെ ) – 350 ഗ്രാം
    2. ഇഞ്ചി – 1 വലിയ കഷ്ണം
    3. പച്ചമുളക് – 3 വലുത്
    4. കറിവേപ്പില – 1 തണ്ട്
    5. സവാള – 1
    6. 5 ഏലയ്ക്ക, 2 കഷ്ണം കറുവപട്ട, 1 ടീസ്പൂണ്‍ പെരുംജീരകം, 4 ഗ്രാമ്പൂ, 1 ടീസ്പൂണ്‍ കുരുമുളകുപൊടി – ഇവ ഒന്നിച്ചു അരചെടുത്തത് (2 ടീസ്പൂണ്‍ ചിക്കൻ മസാല ചേർത്താലും മതി)
    7. മുട്ട – 1
    8. ഉരുളന്കിഴങ്ങു – 3 എണ്ണം
    9. റൊട്ടിപ്പൊടി – മുക്കാൻ ആവശ്യത്തിന്
    10. എണ്ണ – ആവശ്യത്തിന്
    11. ഉപ്പു – ആവശ്യത്തിന്
    12. മഞ്ഞൾപൊടി – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കൻ അല്പം ഉപ്പും മഞ്ഞൾപൊടിയും ഇട്ടു വേവിച്ചു മിക്സിയിൽ അടിച്ചെടുക്കുക. ഒരുപാടു അരഞ്ഞു പോകരുത്. ഉരുളകിഴങ്ങു വേവിച്ചു ഉടച്ചു എടുക്കുക. 2 മുതൽ 5 വരെയുള്ള ചേരുവകള്‍ അല്പം എണ്ണയിൽ വഴറ്റി ഇതിലേക്ക് മസാലയും ചേർത്തു പച്ചമണം മാറ്റിയെടുക്കുക. ഇതിലേക്ക് ചിക്കനും ഉരുളകിഴങ്ങും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി ഉരുളകളാക്കി കട്ട്ലെറ്റ്‌ ആകൃതിയിൽ പരത്തുക. ഇത് മുട്ടയിൽ മുക്കി റൊട്ടിപൊ ടിയില്‍ ഉരുട്ടി എണ്ണയിൽ വറുത്തു ചൂടോടെ കഴിക്കുക

facebook twitter