+

ചിക്കൻ പക്കോഡ ഇനി വീട്ടിൽ ഉണ്ടാക്കാം

എല്ലില്ലാത്ത ചിക്കന്‍ – അരക്കിലോ സവാള മൂന്നെണ്ണം -ചെറുതായി അരിഞ്ഞത് ഇഞ്ചി-ചെറിയ കഷണം – ചെറുതായി അരിഞ്ഞത് ഉപ്പ് -പാകത്തിന്

ആവശ്യ സാധനങ്ങൾ:

എല്ലില്ലാത്ത ചിക്കന്‍ – അരക്കിലോ
സവാള മൂന്നെണ്ണം -ചെറുതായി അരിഞ്ഞത്
ഇഞ്ചി-ചെറിയ കഷണം – ചെറുതായി അരിഞ്ഞത്
ഉപ്പ് -പാകത്തിന്
കറിവേപ്പില-രണ്ട് തണ്ട്

പച്ചമുളക് ആറെണ്ണം – ചെറുതായി അരിഞ്ഞത്
കുരുമുളകുപൊടി – നാല് ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍- ആറ് ടീസ്പൂണ്‍
ബ്രഡ് കഷണങ്ങള്‍-ആറെണ്ണം(പൊടിച്ചെടുത്തത്)
റിഫൈന്‍ഡ് ഓയില്‍- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
ചിക്കന്‍ കഴുകി വൃത്തിയാക്കി നല്ലതുപോലെ അരിഞ്ഞെടുത്ത മാറ്റി വെയ്ക്കുക.

സവാള, ഇഞ്ചി, വെളുത്തുള്ളി ഇവയും ചിക്കനും മിക്സിയില്‍ ഇട്ട് ചെറുതായി അരച്ചെടുക്കാം (വെള്ളം ഒട്ടും ചേർക്കരുത്).

അതിന് ശേഷം ഉപ്പും കരുമുളകുപൊടിയും ,പച്ചമുളകും കറിവേപ്പിലയും കോണ്‍ഫ്ളോറും വേണമെങ്കില്‍ കുറച്ച് വെള്ളവും ചേർത്ത് ഇളക്കിയെടുക്കാം.

ശേഷം ഇതെല്ലാം ചേര്‍ത്ത് യോജിപ്പിച്ച് ചെറിയ ബോളുകളാക്കിയെടുക്കാം. ഈ ബോളുകള്‍ ബ്രഡ് പൊടിയില്‍ മുക്കിയെടുത്ത ശേഷം മാറ്റി വെയ്ക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടായി വരുമ്പോൾ ചെറിയ തീയില്‍ ബോളുകള്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കാം. ടുമാറ്റോ സോസിനോപ്പം വിളമ്പാം.

Trending :
facebook twitter