കിടിലൻ ചിക്കൻ തോരൻ

01:10 PM Dec 06, 2025 | Kavya Ramachandran

അവശ്യ ചേരുവകൾ

ബോൺലെസ് ചിക്കൻ- 1/2 കിലോ
വെളിച്ചെണ്ണ-3 ടേബിൾ സ്പൂൺ
കടുക്-1/4 ടീസ്പൂൺ
ഇഞ്ചി-1/2 ഇഞ്ച് നീളമുള്ള കഷ്ണം ചെറുതായിട്ട് ചോപ്പ് ചെയ്തത്.
വെളുത്തുള്ളി-6 എണ്ണം ചോപ്പ് ചെയ്തത്.
പച്ചമുളക്-1 എണ്ണം ചോപ്പ് ചെയ്തത്.
ചെറിയ ഉള്ളി-10 എണ്ണം
കറിവേപ്പില-2 തണ്ട്
സവാള-1 വലിയ സവാള
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
മുളകുപൊടി-1 1/2 ടീസ്പൂൺ
ഗരംമസാല- 1 ടീസ്പൂൺ
ചിരകിയ തേങ്ങ-1/4 കപ്പ്
കുരുമുളകുപൊടി-1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനോ കടായിയോ ചൂടാക്കിയ ശേഷം അതിലേക്ക് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് 1/4 ടീസ്പൂൺ കടുക് ചേർക്കുക. ചെറുതായിട്ട് ചോപ്പ് ചെയ്ത 1/2 in ഇഞ്ചി, 6 വെളുത്തുള്ളി, ചോപ്പ് ചെയ്ത പച്ചമുളക് (1-2 എണ്ണം), 10 സ്ലൈസ് ചെയ്ത ചെറിയ ഉള്ളി, 2 തണ്ട് കറിവേപ്പില എന്നിവ ചേർത്ത് തുടർച്ചയായി ഇളക്കി കൊടുക്കുക. ചെറിയ ഉള്ളി ഒരു ഗോൾഡൻ കളർ ആകുന്നതുവരെ ഇളക്കണം. ഇനി ഒരു വലിയ സവാള സ്ലൈസ് ചെയ്തതും അതോടൊപ്പം 1/2 ടീസ്പൂൺ ഉപ്പും ചേർക്കുക.

സവാള വാടി കഴിയുമ്പോൾ, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 1/2 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ ഗരംമസാല (അല്ലെങ്കിൽ 1 ടീസ്പൂൺ ചിക്കൻ മസാല) എന്നിവ ചേർക്കുക. ഇതിനുശേഷം എടുത്തു വെച്ചിരുന്ന ചിക്കനും 3/4 ടീസ്പൂൺ ഉപ്പും ചേർക്കുക.10 മിനിറ്റിനുശേഷം തുറന്ന് ഒന്നുകൂടി ഇളക്കി കൊടുക്കുക. ചിക്കനിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ടാകും. ചിക്കൻ നന്നായി വെന്തു കിട്ടുന്നതുവരെയും, അതുപോലെതന്നെ ഇതിനകത്തെ വെള്ളം അത്യാവശ്യം ഒന്ന് വറ്റി കിട്ടുന്നത് വരെയും വീണ്ടും അടച്ചുവെച്ച് വേവിക്കണം.

1/4 കപ്പ് ചിരകിയ തേങ്ങ ചിക്കന് മുകളിലേക്ക് സ്പ്രെഡ് ചെയ്തിടുക. തേങ്ങ ചേർത്ത ശേഷം, വീണ്ടും അടച്ചുവെച്ച് വേവിക്കുക. 2 മിനിറ്റിനു ശേഷം തുറന്ന് എല്ലാം നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിക്കുക. വെള്ളമൊക്കെ നന്നായി വറ്റി ഒരു തോരൻ പരുവം ആകുന്നതുവരെ ഏകദേശം മൂന്ന് നാല് മിനിറ്റ് നേരമാണ് തുടർച്ചയായിട്ട് ഇളക്കേണ്ടത്. വെള്ളമൊക്കെ പറ്റി ഡ്രൈ ആയി കഴിയുമ്പോൾ, 1/2 ടീസ്പൂൺ ഫ്രഷ് ആയിട്ട് പൊടിച്ചെടുത്ത കുരുമുളകുപൊടി ചേർക്കുക.ചിക്കൻ തോരൻ റെഡി