+

പത്ത് മിനിറ്റിൽ ചിക്കൻ ഉലർത്തിയത്

ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കുക   ഇതിലേയ്ക്ക് വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങൾ ചേർത്ത് വേവിക്കുക.

ചേരുവകൾ

    വെളിച്ചെണ്ണ
    ചിക്കൻ
    മുളകുപൊടി
    മഞ്ഞൾപ്പൊടി
    ഉപ്പ്
    പച്ചമുളക്
    ഇഞ്ചി
    വെളുത്തുള്ളി
    സവാള
    ഗരംമസാല
    പെരുംജീരകം

തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കുക.
    ഇതിലേയ്ക്ക് വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങൾ ചേർത്ത് വേവിക്കുക.
    അൽപ്പം മഞ്ഞൾപ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക.
    ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, മൂന്ന് പച്ചമുളക് നടുവെ പിളർന്നത്,  കുറച്ച് കറിവേപ്പിലയും ചേർത്ത് വേവിക്കുക.
    സവാള ചെറുതായി അരിഞ്ഞതും തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക.
    കാൽ ടീസ്പൂൺ ഗരംമസാല, അൽപ്പം പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്തിളക്കി  അടച്ചു വെച്ച് വേവിച്ച് അടുപ്പിൽ നിന്നും മാറ്റാം. 

Trending :
facebook twitter