+

മാറുന്ന കാലത്തിനൊപ്പം വേഗത്തില്‍ പദ്ധതികള്‍ നടപ്പാക്കും- മുഖ്യമന്ത്രി പിണറായി വിജയന്‍

മാറുന്ന കാലത്തിനൊപ്പം വേഗത്തില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും ഭരണരംഗം കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങള്‍ നേരിടുന്നവയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ  മലമ്പുഴ കെ.പി.എം ട്രൈപ്പന്റ

പാലക്കാട് : മാറുന്ന കാലത്തിനൊപ്പം വേഗത്തില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും ഭരണരംഗം കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങള്‍ നേരിടുന്നവയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ  മലമ്പുഴ കെ.പി.എം ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേഖലാതല അവലോകന യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതോടെ പ്രശ്നപരിഹാരം എളുപ്പമായതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്ന പൊതുബോധം സൃഷ്ടിക്കാന്‍ സര്‍ക്കാറിനായി. സര്‍ക്കാര്‍ പുറത്ത് വിട്ട പദ്ധതി പുരോഗതി റിപ്പോര്‍ട്ട് (പ്രോഗ്രസ് റിപ്പോര്‍ട്ട്)  ഇതിനുദാഹരണമാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഭൂരിഭാഗവും നടപ്പിലാക്കി. ബാക്കിയുള്ളത് പുരോഗതിയിലാണ്.

കഴിഞ്ഞ മേഖലാതല അവലോകനയോഗത്തില്‍ നിര്‍ദേശിച്ച വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. 956 വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും 151 വിഷയങ്ങളില്‍ തീരുമാനമുണ്ടാവുകയും ബാക്കിയുള്ളവ പൂര്‍ത്തിയാക്കാന്‍ നടപടി കൈകൊള്ളുകയും ചെയ്തു. നവകേരള സദസ്സില്‍ 1036 ഓളം പരാതികള്‍ മിക്കതും തീര്‍പ്പാവുകയും തീര്‍പ്പാവാത്ത വിഷയങ്ങള്‍ ഗൗരവമായി പരിശോധിക്കും. കഴിഞ്ഞ മേഖലതല അവലോകന യോഗം വിജയിച്ചത് തുടര്‍ പ്രവര്‍ത്തനത്തിന് പ്രേരണയായി. പരസ്പര ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ വ്യക്തതമാക്കിയാല്‍ തീരുമാനങ്ങള്‍ എളുപ്പമാവും. പദ്ധതികള്‍ നീണ്ടു പോകുന്നത് പരിശോധിക്കണം. എല്ലാത്തിനും ഉടനെ പരിഹാരമാവില്ല. പരിഹാരമാവാത്തത് ആവശ്യമായ ഇടപെടലിലൂടെ മാറ്റം വരുത്തണം. സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന പദ്ധതികളായ അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍, ആര്‍ദ്രം , പൊതുവിദ്യഭ്യാസം, മാലിന്യമുക്ത നവകേരളം തുടങ്ങിയവ ഗൗരവമായി കാണണം. നവംബര്‍ ഒന്നിന് കേരളം അതിദാരിദ്യ നിര്‍മാര്‍ജന സംസ്ഥാനമായി പ്രഖ്യാപിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ വേഗം നടപ്പാക്കാനും ക്ഷേമ പദ്ധതിതകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും മേഖലാതല അവലോകന യോഗം സഹായകമാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍  മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ്, കെ. രാജന്‍, പി. രാജീവ്, സജി ചെറിയാന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍,എ.കെ. ശശീന്ദ്രന്‍,കെ.എന്‍. ബാലഗോപാല്‍, ഒ.ആര്‍.കേളു,ഡോ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ജില്ല കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

facebook twitter