മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പ്രവാസി സംഗമം 24ന് മസ്‌കറ്റില്‍. 25ന് സലാലയിലും സംഗമം ഒരുക്കിയിട്ടുണ്ട്. 26 വര്‍ഷത്തിനു ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്. 22ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി 23ന് പുലര്‍ച്ചെ മസ്‌കത്തിലെത്തും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം, സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ 23നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
25ന് സലാലയിലെ അല്‍ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് പരിപാടി. ഒമാനിലെ പരിപാടികളില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ്ങും മലയാളം മിഷനും ലോക കേരള സഭയുമാണ് സംഘാടകര്‍. മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ വില്‍സണ്‍ ജോര്‍ജ്, വ്യവസായികളായ എം എ യൂസഫലി, ഗര്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവരും ഒമാനിലെ പരിപാടികളില്‍ പങ്കെടുക്കും. മലയാളം മിഷന്‍ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തും.