+

പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു

കുട്ടി ഗുരുതരാസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലപ്പുറം പെരുവള്ളൂരില്‍ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി ഫാരിസിന്റെ മകള്‍ സിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. 


കുട്ടി ഗുരുതരാസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു മാസം മുന്‍പായിരുന്നു കുട്ടിക്ക് കടിയേറ്റത്.
തെരുവ് നായയുടെ ആക്രമണത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. അന്നേ ദിവസം 7 പേര്‍ക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുട്ടിക്ക് ഐഡിആര്‍ബി വാക്‌സിന്‍ നല്‍കിയിരുന്നു.

facebook twitter