മുളക് കൊണ്ട് ജാം ഉണ്ടാക്കിയാലോ?

09:00 AM Jul 01, 2025 | Kavya Ramachandran

 ആവശ്യമായ ചേരുവകൾ

1 കിലോ ചുവന്ന മുളക്
750 ഗ്രാം പഞ്ചസാര
ഉപ്പ് ആവശ്യത്തിന്
1 ടേബിൾസ്പൂൺ ജീരകപ്പൊടി

തയ്യാറാക്കേണ്ട വിധം

ചുവന്ന മുളക് കഴുകി ചെറിയ കഷണങ്ങളാക്കുക. കഷണങ്ങളാക്കിയ മുളക് ഒരു മിക്സറിൽ പൊടിച്ച് പേസ്റ്റ് ആക്കിയെടുക്കുക. ശേഷം ഒരു പാനിൽ മുളകിന്റെ പേസ്റ്റ് ചേർക്കുക. ഇതിലേക്ക് പഞ്ചസാരയും ഉപ്പും ചേർക്കുക. ശേഷം ഒരു വെള്ള തുണി കൊണ്ട് അടച്ചുവയ്ക്കുക. 3/4 ദിവസം ഒരു പാനിൽ വയ്ക്കുക. ശേഷം ചേരുവകൾ യോജിച്ച് എന്ന് ഉറപ്പായതിന് ശേഷം അതിലേക്ക് ജീരകം ചേർത്ത് നന്നായി ഇളക്കുക. ജാമിന്റെ പാകമാകുമ്പോൾ ഇഷ്ട ബ്രെഡിനൊപ്പം വിളമ്പാം.