+

വിദ്യാഭ്യാസ ഫണ്ടുകൾ മരവിപ്പിച്ച് ട്രംപ് ഭരണകൂടം

വിദ്യാഭ്യാസ ഫണ്ടുകൾ മരവിപ്പിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടൺ : സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർഥികൾ എന്നിവർക്കുള്ള 5 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ടിങ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. ജൂലൈ ഒന്നിന് വിതരണം ചെയ്യേണ്ട ഫണ്ടാണ് തടഞ്ഞുവച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 2025 സാമ്പത്തിക വർഷത്തെ പ്രോഗ്രാമുകൾക്കുള്ള ഗ്രാൻഡ് ഫണ്ടിങ് ഭരണകൂടം അവലോകനം ചെയ്യുകയാണെന്നും, വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള വിതരണം സംബന്ധിച്ച്‌ തീരുമാനമായിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അവലോകനം എത്ര കാലം നീണ്ടുനിൽക്കുമെന്നോ ഫെഡറൽ ഫണ്ടുകൾ എപ്പോൾ വിതരണം ചെയ്യുമെന്നോ വ്യക്തമല്ല. എന്നാൽ ഈ കാലതാമസം സംസ്ഥാനങ്ങളെയും സ്കൂളുകളെയും വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നതിനും വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള ബജറ്റുകൾ തയ്യാറാക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഓഫീസുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതികരണത്തിനായി വൈറ്റ് ഹൗസിനോട് അഭ്യർഥിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

facebook twitter