ആവശ്യമുള്ള സാധനങ്ങൾ
ഉപ്പില്ലാത്ത ബട്ടർ - 1/2 കപ്പ്
പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്
മുട്ട - 1 എണ്ണം
ആൽമണ്ട് എക്സ്ട്രാക്ട് - 1/2 ടീസ്പൂൺ
മൈദ - 1 1/2 കപ്പ്
ബേക്കിംഗ് സോഡ - 1/2 ടീസ്പൂൺ
ഉപ്പ് - 1/4 ടീസ്പൂൺ
ബദാം- അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
ഓവൻ 175 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് അടിച്ചുവയ്ക്കുക.മറ്റൊരു ബൗളിൽ ബട്ടറും പഞ്ചസാരയുമെടുത്ത് ക്രീം പരുവത്തിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുട്ട അടിച്ചതും ആൽമണ്ട് എക്സ്ട്രാക്ടും ചേർത്ത് യോജിപ്പിച്ചെടുക്കാം.
മൈദയും ഉപ്പും ബേക്കിംഗ് പൗഡറും ഒന്നിച്ച് യോജിപ്പിച്ച് ഒരു ബൗളിലേക്ക് അരിച്ചിടുക. ഇതിലേക്ക് ബട്ടർ ചേർത്ത് അടിച്ചെടുക്കുക. കുക്കിംഗ് ഷീറ്റിൽ ബട്ടർ പുരട്ടി അൽപ്പം മൈദക്കൂട്ട് വച്ച് ഒരു ഗ്ലാസിന്റെ അടിവശം കൊണ്ട് പരത്തുക. ഓരോന്നിന്റേയും നടുവിൽ ഓരോ ബദാം വച്ച് അലങ്കരിക്കാം.
ബാക്കിവന്ന മുട്ട അടിച്ചതിലേക്ക് അര ടീസ്പൂൺ വെള്ളംകൂടി ചേർത്ത് മിക്സ് ചെയ്ത് അത് ഓരോ കുക്കീസിന്റെയും മുകളിൽ തേച്ചുപിടിപ്പിക്കുക. 14 മുതൽ 15 മിനിറ്റുവരെ ബേക്ക് ചെയ്തെടുക്കാം.