ആവശ്യമുള്ള സാധനങ്ങൾ
ബട്ടർ-100 ഗ്രാം
പഞ്ചസാര-അഞ്ച് ടേബിൾ സ്പൂൺ
കൊക്കോ പൗഡർ- അഞ്ച് ടേബിൾ സ്പൂൺ
വെള്ളം- കാൽ കപ്പ്
തേങ്ങ ചിരകിയത്- ഒരു കപ്പ്
അണ്ടിപ്പരിപ്പ് ചെറുതാക്കിയത്- അര കപ്പ്
മാരി ബിസ്കറ്റ് പൊടിച്ചത്- 200 ഗ്രാം
വാനില എസൻസ്- അര ടീസ്പൂൺ
കണ്ടൻസിഡ് മിൽക്ക് -400 ഗ്രാം
പാൽ- മൂന്ന് കപ്പ്
ചൈനാഗ്രാസ് -പത്ത് ഗ്രാം
വെള്ളം- ഒന്നര കപ്പ്
പഞ്ചസാര- ആറ് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ബട്ടറും പഞ്ചസാരയും കൊക്കോപൗഡറും ഒരു ഡബിൾ ബോയിലറിൽവച്ച് ചൂടാക്കി കട്ടിയുള്ള കസ്റ്റാഡ് തയാറാക്കുക. അടുപ്പിൽനിന്നും വാങ്ങിയ ശേഷം തേങ്ങ ചിരകിയത്, കശുവണ്ടി, വാനില എസൻസ്, ബിസ്ക്കറ്റ് പൊടിച്ചത് എന്നിവ ചേർത്ത് ഇളക്കുക. ഇതൊരു പുഡ്ഡിംഗ് ഡിഷിലേക്ക് പകർത്തി നിരത്തുക. ചൈനാഗ്രാസ് ഒന്നര കപ്പ് വെള്ളത്തിൽ പത്ത് മിനിറ്റ് കുതിർക്കുക. കണ്ടൻസിഡ് മിൽക്കും പാലും ഒന്നിച്ച് തിളപ്പിക്കുക. പഞ്ചസാര ചേർക്കുക. കുതിർത്ത ചൈനാഗ്രാസ് കൈകൊണ്ട് നന്നായി ഞെരടുക. അടുപ്പിൽവച്ച് ഉരുക്കുക. ചൂടാക്കിയിട്ടിരിക്കുന്ന കണ്ടൻസിഡ് മിൽക്ക് കൂട്ടിലേക്ക് ചൈനാഗ്രാസ് ചേർക്കുക. രണ്ട് പ്രാവശ്യം അരിക്കുക. ചൂട് മാറുന്നതുവരെ ഇളക്കുക. പുഡ്ഡിംഗ് ഡിഷിൽ ബിസ്ക്കറ്റ് ലയറിന്റെ മുകളിലേക്ക് ഇത് ഒഴിക്കുക. ഫ്രിഡ്ജിൽ വച്ച് സെറ്റാക്കി വിളമ്പാം.