ചോക്ലെറ്റ് കോക്കനട്ട് ദോശ തയ്യാറാക്കാം

07:52 PM Jun 25, 2025 | AVANI MV

ചേരുവകൾ 

ദോശ മാവ് – പാകത്തിന്
ചോക്ലെറ്റ് ഉരുക്കിയത് – 5 ടീസ്പൂണ്‍
തേങ്ങ ചിരകിയത് -5 ടീസ്പൂണ്‍
റ്റൂട്ടി ഫ്രൂട്ടി -3 ടീസ്പൂണ്‍
ചെറി -5 

തയ്യാറാക്കുന്ന വിധം 

Trending :

ചോക്ലെറ്റ് ഉരുക്കിയതില്‍ തേങ്ങ, റ്റൂട്ടി ഫ്രൂട്ടി, ചെറി ചെറുതായി അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ദോശ തവയില്‍ മാവ് ഒഴിച്ച് കുറച്ച് വലുപ്പത്തില്‍ കനം കുറച്ച് പരത്തുക. മറിച്ചിടാതെ തന്നെ വേവിച്ച് എടുക്കാന്‍ പറ്റിയാല്‍ നല്ലത്.

ദോശ വെന്തു വരുമ്പോള്‍ ചോക്ലെറ്റ് മിക്‌സ് മേലെ തൂകി നന്നായി സ്‌പ്രെഡ് ചെയ്ത് കൊടുത്ത് 10 സെക്കന്‍ഡിന് ശേഷം ദോശ സെര്‍വ് ചെയ്യാം. അടിപൊളി ഒരു ചോക്ലെറ്റ് ദോശ തയ്യാര്‍.