+

ക്രിസ്മസ് - പുതുവത്സര തിരക്ക്: പ്രഖ്യാപിച്ചത് 12 പ്രതിവാര ട്രെയിനുകള്‍

ക്രിസ്മസ്- പുതുവത്സര- ശബരിമല തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപിച്ചത് 12 പ്രതിവാര ട്രെയിനുകള്‍.നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്പെഷ്യല്‍ (06083) 23 മുതല്‍ ജനുവരി ആറുവരെയുള്ള ചൊവ്വാഴ്ചകളില്‍ സര്‍വീസ് നടത്തും.

ക്രിസ്മസ്- പുതുവത്സര- ശബരിമല തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപിച്ചത് 12 പ്രതിവാര ട്രെയിനുകള്‍.നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്പെഷ്യല്‍ (06083) 23 മുതല്‍ ജനുവരി ആറുവരെയുള്ള ചൊവ്വാഴ്ചകളില്‍ സര്‍വീസ് നടത്തും. പകല്‍ 11.40 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 8.50 ന് മഡ്ഗാവിലെത്തും. മഡ്ഗാവ് - നാഗര്‍കോവില്‍ ജങ്ഷന്‍ സ്പെഷ്യല്‍ (06084) 24 മുതല്‍ ജനുവരി ഏഴുവരെയുള്ള ബുധനാഴ്ചകളില്‍ സര്‍വീസ് നടത്തും. രാവിലെ 10.15 ന് പുറപ്പെട്ട് പിറ്റേന്ന് പകല്‍ 11 ന് നാഗര്‍കോവില്‍ ജങ്ഷനില്‍ എത്തും.

മംഗളൂരു ജങ്ഷന്‍- തിരുവനന്തപുരം സ്പെഷ്യല്‍ (06041) 7 മുതല്‍ ജനുവരി 18 വരെയുള്ള ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തും. വൈകിട്ട് ആറിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജങ്ഷന്‍ പ്രതിവാര സ്പെഷ്യല്‍ 8 മുതല്‍ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തും. രാവിലെ 8.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 8.30 ന് മംഗളൂരുവില്‍ എത്തും.

സിര്‍പ്പുര്‍ കാഗസ്നഗര്‍-കൊല്ലം സ്പെഷ്യല്‍ (07117) 13 ന് സര്‍വീസ് നടത്തും. രാവിലെ 10 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി പത്തിന് കൊല്ലത്ത് എത്തും. കൊല്ലം-ചര്‍ലപള്ളി സ്പെഷ്യല്‍ (07118) 15 ന് സര്‍വീസ് നടത്തും. പുലര്‍ച്ചെ 2.30ന് പുറപ്പെട്ട് പിറ്റേന്ന് പകല്‍ 12.30ന് ചര്‍ലപ്പള്ളിയില്‍ എത്തും.

ചര്‍ലപ്പള്ളി-കൊല്ലം സ്പെഷ്യല്‍ (07119) 17, 31 തീയതികളില്‍ സര്‍വീസ് നടത്തും. രാവിലെ 10.30 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി പത്തിന് കൊല്ലത്ത് എത്തും. കൊല്ലം-ചര്‍ലപ്പള്ളി സ്പെഷ്യല്‍ (07120) 19 , ജനുവരി രണ്ട് തീയതികളില്‍ സര്‍വീസ് നടത്തും. പുലര്‍ച്ചെ 2.30 ന് പുറപ്പെട്ട് പിറ്റേന്ന് പകല്‍ 1.20 ന് ചര്‍ലപ്പള്ളിയില്‍ എത്തും.

ചര്‍ലപ്പള്ളി- കൊല്ലം ജങ്ഷന്‍ സ്പെഷ്യല്‍ (07121) 20 ന് സര്‍വീസ് നടത്തും. പകല്‍ 11.15 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ചര്‍ലപ്പള്ളിയില്‍ എത്തും. കൊല്ലം ജങ്ഷന്‍-ചര്‍ലപ്പള്ളി സ്പെഷ്യല്‍ (07122) 22 ന് സര്‍വീസ് നടത്തും. പുലര്‍ച്ചെ 2.30 ന് പുറപ്പെട്ട് പിറ്റേന്ന് പകല്‍ 12.30 ന് ചര്‍ലപ്പള്ളിയില്‍ എത്തും.

ഹസുര്‍ സാഹിബ് നന്ദേദ്-കൊല്ലം സ്പെഷ്യല്‍ (07123) 24 ന് സര്‍വീസ് നടത്തും. പുലര്‍ച്ച 4.25 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി പത്തിന് കൊല്ലത്ത് എത്തും. കൊല്ലം ജങ്ഷന്‍- ചര്‍ലപ്പള്ളി സ്പെഷ്യല്‍ (07124) 26 ന് സര്‍വീസ് നടത്തും. പുലര്‍ച്ചെ 2.30 ന് പുറപ്പെട്ട് പിറ്റേന്ന് പകല്‍ 12.30 ന് ചര്‍ലപ്പള്ളിയില്‍ എത്തും.

facebook twitter