+

കോഴിക്ക് തീറ്റയിട്ട് കൊടുത്തശേഷം വിശുദ്ധ ചമയാന്‍ ശ്രമിക്കുന്നത് നീതി കേട് ; അഡ്വ വിബിത ബാബു

വിമര്‍ശനങ്ങള്‍ സത്യസന്ധമാകണം.


കോഴികള്‍ക്ക് ആവശ്യത്തിന് തീറ്റയിട്ട് കൊടുത്ത ശേഷം പിന്നീട് മാധ്യമ ശ്രദ്ധക്ക് വേണ്ടി മാത്രം വിശുദ്ധ ചമയാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥ ഇരകളോടുള്ള നീതികേടാണെന്ന് രാഹുല്‍ വിഷയത്തില്‍ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി അഡ്വ വിബിത ബാബു.
 
പോസ്റ്റിങ്ങനെ
 
നീതിക്കൊപ്പം, സത്യത്തിനൊപ്പം: ചില ചോദ്യങ്ങള്‍
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച ശക്തമായ നടപടിയെ (പുറത്താക്കല്‍)  സ്വാഗതം ചെയ്യുന്നു. നീതി ഉറപ്പാക്കാനുള്ള പാര്‍ട്ടിയുടെ ഇച്ഛാശക്തിയാണ് ഇതിലൂടെ തെളിയുന്നത്.
അതിജീവിതര്‍ക്കൊപ്പം...
ലൈംഗികാതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്ന ഓരോ വ്യക്തിക്കൊപ്പവും ഞാന്‍ ശക്തമായി നിലകൊള്ളുന്നു. നീതി ലഭിക്കാനായുള്ള അവരുടെ പോരാട്ടങ്ങള്‍ക്ക്  പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇരയുടെ വേദനയുടെ ആഴം വാക്കുകള്‍ക്കപ്പുറമാണ്.
എന്നാല്‍, ഈ വിഷയത്തില്‍ സമീപ ദിവസങ്ങളിലായി ഉയര്‍ന്നുവരുന്ന ചില ചര്‍ച്ചകളും വ്യക്തിപരമായ 'ബഹളങ്ങളും' ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
ഒരാള്‍ തുടര്‍ച്ചയായി ശല്യം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചെങ്കില്‍, എന്തുകൊണ്ട് ബ്ലോക്ക് ബട്ടണ്‍ ഉപയോഗിച്ചില്ല?
വ്യക്തമായി 'നോ' പറഞ്ഞതിന് ശേഷവും സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍, എന്തു കൊണ്ട് പാര്‍ട്ടി സംവിധാനത്തിലോ, നിയമപരമായി പോലീസിലോ പരാതി കൊടുത്തില്ല?
'കോഴികള്‍ക്ക് ആവശ്യത്തിന് തീറ്റയിട്ട് കൊടുത്തശേഷം' പിന്നീട് മാധ്യമ ശ്രദ്ധക്ക് വേണ്ടി മാത്രം 'വിശുദ്ധ ചമയാന്‍' ശ്രമിക്കുന്നത് യഥാര്‍ത്ഥ ഇരകളോടുള്ള നീതികേടാണ്.
ഏത് തൊഴില്‍ മേഖലയിലാണ് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് മെസ്സേജ് അയക്കാത്തത്? തിരിച്ചും അയക്കുന്നില്ലേ?
 വ്യക്തിപരമായ ഇടപെടലുകള്‍ രാഷ്ട്രീയ ചര്‍ച്ചയാകുമ്പോള്‍ അത് ശ്രദ്ധയുടെ കുറവായി കണക്കാക്കേണ്ടി വരും.
നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടവര്‍, 'നീലകണ്ഠന്‍ എന്നെയും നോട്ടമിട്ടതാണെന്ന് കുളക്കടവില്‍ പറയുന്നവരുടെ' നിലവാരത്തിലേക്ക് സ്വയം താഴരുത്.
വിമര്‍ശനങ്ങള്‍ സത്യസന്ധമാകണം. പോരാട്ടങ്ങള്‍ നീതിക്ക് വേണ്ടിയാകണം. യഥാര്‍ത്ഥ ഇരകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാന്‍ ഇടനല്‍കുന്ന പ്രവണതകളെ എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും.
അഡ്വ. വിബിത ബാബു
തിരുവല്ല.......
 

facebook twitter