+

എസ്.ഐ.ആർ മരണങ്ങളിൽ പാതിയും ഹിന്ദുക്കൾ ; മമത ബാനർജി

എസ്.ഐ.ആർ മരണങ്ങളിൽ പാതിയും ഹിന്ദുക്കൾ ; മമത ബാനർജി

കൊൽക്കത്ത : എസ്.ഐ.ആർ പ്രക്രിയകളുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പകുതിയും ഹിന്ദുക്കളാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുർഷിദാബാദിൽ എസ്.ഐ.ആർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സങ്കീർണമായൊരു പ്രക്രിയയിലൂടെ ഇരിക്കുന്ന കൊമ്പ് തന്നെയാണ് ബി.ജെ.പി മുറിക്കുന്നതെന്നും അവരുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ലെന്നും മമത വ്യക്തമാക്കി. ‘‘ഇവിടെ എൻ.ആർ.സിയും അനുബന്ധ തടവറകളും അനുവദിക്കില്ല. എന്റെ കഴുത്തറുത്താലും ശരി. ഒരാളെയും പുറത്താക്കാൻ അനുവദിക്കില്ല’’ -മമത പറഞ്ഞു. വഖഫ് സ്വത്തുക്കൾ കവർന്നെടുക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

facebook twitter