ബെംഗളൂരു: ബെംഗളൂരുവിലെ തകർന്നതും ഗതാഗതയോഗ്യമല്ലാത്തതുമായ റോഡുകൾ മൂലമുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 43 കാരൻ .ബൃഹത് ബെംഗളൂരു മഹാനഗര പാലികെക്ക് വക്കീൽ നോട്ടീസ് അയച്ചു. നികുതി അടയ്ക്കുന്ന പൗരനാണെന്നും അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടതിനാൽ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ തുടർച്ചയായി നേരിടുന്നുണ്ടെന്ന് റിച്ച്മണ്ട് ടൗണിലെ താമസക്കാരനായ ദിവ്യ കിരൺ തന്റെ നോട്ടീസിൽ പറഞ്ഞു.
കഠിനമായ കഴുത്ത് വേദനയും പുറം വേദനയും കാരണം അഞ്ച് തവണ ഓർത്തോപീഡിക്സിലും നാല് തവണ അടിയന്തര ആശുപത്രികളിലും ചികിത്സ തേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ദുഷ്‌കരമായ റോഡുകളിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന കുലുക്കങ്ങളും ആഘാതങ്ങളുമാണ് തന്റെ രോഗാവസ്ഥക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിബിഎംപി പ്രതികരിച്ചിട്ടില്ല. മെയ് 14നാണ് നോട്ടീസ് അയച്ചത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കാലത്ത് തകർന്നതും വെള്ളം കെട്ടിനിൽക്കുന്നതുമായ റോഡുകൾ പലപ്പോഴും നഗരത്തിലെ മിക്ക ആളുകളുടെയും പേടിസ്വപ്നമാണ്. ഞായറാഴ്ച രാത്രിയിൽ പെയ്ത അസാധാരണമാംവിധം കനത്ത മഴ ഐടി തലസ്ഥാനത്തെ വിറപ്പിച്ചു. വേദന വർദ്ധിച്ചതിനെ തുടർന്ന് അഞ്ച് ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റുകളെ സന്ദർശിക്കേണ്ടി വന്നതായി എന്റെ ക്ലയന്റ് പറയുന്നു. കഠിനമായ വേദന ഒഴിവാക്കാൻ അദ്ദേഹം സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ 4 തവണ അടിയന്തര ചികിത്സ തേടി. കുത്തിവയ്പ്പുകളും നടപടിക്രമങ്ങളും നടത്തി. കൂടാതെ, അവസ്ഥ നിയന്ത്രിക്കാൻ ഒന്നിലധികം മരുന്നുകളും വേദനസംഹാരികളും കഴിച്ചു. കിരണിന് വേണ്ടി നോട്ടീസ് നൽകിയ അഡ്വക്കേറ്റ് കെ വി ലവീൻ പറഞ്ഞു.
വേദന, ഉറക്കക്കുറവ്, ഉത്കണ്ഠ, മാനസിക ക്ലേശം തുടങ്ങിയ അനുഭവങ്ങളും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്, ഇവയെല്ലാം അദ്ദേഹത്തിന്റെ ക്ഷേമത്തെയും ദൈനംദിന പ്രവർത്തനത്തെയും ബാധിച്ചുവെന്നും വക്കീൽ പറഞ്ഞു. നട്ടെല്ലിന്റെയും കഴുത്തിന്റെയും വേദന കാരണം ഓട്ടോയിലോ ഇരുചക്രവാഹനങ്ങളിലോ യാത്ര ചെയ്യാൻ കഴിയില്ലെന്നും കിരൺ പറഞ്ഞു. കാബ് യാത്രകൾ പോലും ബുദ്ധിമുട്ടാണെന്നും ആരോഗ്യപ്രശ്നങ്ങൾ വ്യക്തിപരവും തൊഴിൽപരവുമാ ജീവിതത്തെ ബാധിച്ചെന്നും അഭിഭാഷകൻ പറഞ്ഞു.