തേങ്ങയില്ലാതെ ഒരു വെറൈറ്റി ചട്ടിണി

09:55 AM Apr 05, 2025 | Kavya Ramachandran

ആവശ്യ സാധനങ്ങൾ:

വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

വറ്റൽമുളക് – അഞ്ച്

ചുവന്നുള്ളി – അഞ്ച്

വെളുത്തുള്ളി – അഞ്ച് അല്ലി

നിലക്കടല വറുത്തത് – അരക്കപ്പ്

വാളന്‍പുളി – ചെറിയ നെല്ലിക്കാ വലുപ്പത്തിൽ

ഉപ്പ് – പാകത്തിന്

കടുക് – അര ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

വറ്റൽമുളക് – ഒന്ന്, മുറിച്ചത്

പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി, വെളുത്തുള്ളി, വറ്റൽ മുളക് തുടങ്ങിയവ ചേർത്ത് വഴറ്റുക.

നന്നായി മൂത്ത ശേഷം ഇത് നിലക്കടല, വാളൻ പുളി, ഉപ്പ് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കണം.

പാനിൽ അൽപം വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിക്കുക.

ഇതു നിലക്കടല മിശ്രിതത്തിൽ ചേർത്തു ദോശയ്ക്കൊപ്പം വിളമ്പാം.