കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025 -2026 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം.
ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിന് പൊതു വിഭാഗ വിദ്യാർഥികളുടെ ഫീസ് 50000 ആണ്.
ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50% ഫീസിളവ് ഉണ്ട്. വിശദാംശങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും http://www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇമെയിൽ kilecivilservice@gmail.com ഫോൺ: 0471-2479966, 8075768537