
ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍. ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും ഭീഷണി. നേരത്തെയുള്ള ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് സമാനമായി നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് പാകിസ്ഥാന്‍ ന്യായീകരണം.
ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും പാകിസ്ഥാന്‍ ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ പ്രകോപനത്തില്‍ ഒരൂ സ്ത്രീ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
അതേസമയം, ഇന്ത്യന്‍ ആക്രമണത്തില്‍ കരസേന രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരണം നല്‍കും. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.