ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

07:39 PM Nov 06, 2025 | Kavya Ramachandran

തിരുവനന്തപുരം  :  കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ക്ഷേമനിധി ഓഫീസിലെ സൂക്ഷ്മ പരിശോധന ലോ​ഗിന്റെ ചുമതല നിർവ്വഹിക്കുന്നതിനായി ദിവസ വേതന അടിസ്ഥാനത്തിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. മൂന്ന് മാസത്തേക്കാണ് നിയമനം.

ബിരുദവും ഡിസിഎയുമാണ് അടിസ്ഥാന യോ​ഗ്യത. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 11ന് രാവിലെ 11 മണിക്ക് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോ​ഗ്രാം കോ-ഓർഡിനേറ്ററുടെ ചേംബറിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. പേരൂർക്കടയിൽ പ്രവർത്തിക്കുന്ന ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിലാണ് നിലവിൽ ക്ഷേമനിധി ഓഫീസ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471-2360122 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Trending :