ക്ലർക്ക്, വാച്ച്മാൻ, ഫുൾടൈം സ്വീപ്പർ, കുക്ക് ജോലി ഒഴിവ്;അപേക്ഷിക്കാം

09:22 PM Apr 24, 2025 |


തിരുവനന്തപുരം : പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ ജി കെ എം ആർ എസിൽ 2025- 26 അധ്യയന വർഷത്തിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ക്ലർക്ക്, ആയ, വാച്ച്മാൻ, ഫുൾടൈം സ്വീപ്പർ, കുക്ക് എന്നിവരെ നിയമിക്കുന്നു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവർക്കു മാത്രം അപേക്ഷിക്കാം.
ക്ലർക്ക് തസ്തികയിലേക്ക് 10-ാം ക്ലാസ്സും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഏഴാം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവരായിരിക്കണം. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. ആയ, വാച്ച്മാൻ, ഫുൾടൈം സ്വീപ്പർ എന്നീ തസ്തികകളിൽ അപേക്ഷിക്കുന്നവർ ഏഴാം ക്ലാസോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.
പ്രായപരിധി 45 വയസ്സ്. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം, ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 24ന് വൈകിട്ട് അഞ്ചിന് മുമ്പായി കാട്ടാക്കട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9447164834