ജയിലില്‍ നേരിടുന്ന ദുരിതങ്ങള്‍ ജഡ്ജിന് മുന്നില്‍ പരാതിയായി ഉന്നയിച്ച് കന്നഡ നടന് ദര്ശന്. രേണുകാസ്വാമി കൊലപാതക കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിചാരണയ്ക്കിടെയായിരുന്നു ദര്ശന് ജഡ്ജിയോട് പരാതി പറഞ്ഞത്. ദിവസങ്ങളായി സൂര്യപ്രകാശം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കൈകളില്‍ ഫംഗസ് വളര്‍ന്നെന്നും വസ്ത്രങ്ങള്‍ മുഷിഞ്ഞ് നാറുന്നുവെന്നുമായിരുന്നു ജഡ്ജിന് മുന്നില്‍ ദര്ശന് ഉന്നയിച്ച പരാതികള്‍. ഇതുപോലെ ഇനി ജീവിക്കാന്‍ ആകില്ലെന്നും തനിക്ക് കുറച്ച് വിഷം നല്‍കണമെന്നും ദര്ശന് ജഡ്ജിയോട് ആവശ്യപ്പെട്ടു.
ജീവിതം ദുരിതപൂര്‍ണ്ണമായി മാറിയെന്നും ദര്ശന് കൂട്ടിച്ചേര്‍ത്തു. അത്തരം കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയില്ലെന്നും അത് സാധ്യമല്ലെന്നുമായിരുന്നു ദര്‍ശന്റെ പരാതികള്‍ കേട്ട ജഡ്ജിന്റെ പ്രതികണം.
സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ആഗസ്റ്റ് 14ന് ദര്‍ശനെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. രേണുകാ സ്വാമി വധക്കേസില്‍ സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയായിരുന്നു ദര്‍ശനെ അറസ്റ്റ് ചെയ്തത്.