+

മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് മൂന്നാം വാർഷികാഘോഷ സമാപനം12ന്

കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) പെയിൻ ആൻറ് പാലിയേറ്റീവ് ഹോം കെയർ യൂനിറ്റിൻ്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ സമാപനം സപ്തമ്പർ 12 ന് വെള്ളിയാഴ്ച 3 മണിക്ക് കാട്ടാമ്പള്ളി കൈരളി ഹെരിറ്റേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ പഅറിയിച്ചു.

കണ്ണൂർ:കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) പെയിൻ ആൻറ് പാലിയേറ്റീവ് ഹോം കെയർ യൂനിറ്റിൻ്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ സമാപനം സപ്തമ്പർ 12 ന് വെള്ളിയാഴ്ച 3 മണിക്ക് കാട്ടാമ്പള്ളി കൈരളി ഹെരിറ്റേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ പഅറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലെ നൂറുക്കണക്കിന് കിടപ്പു രോഗികളെ ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ അവരുടെ സ്വന്തം വീടുകളിൽ ചെന്ന് പരിചരിക്കുന്നതിലൂടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കൊളച്ചേരി മേഖല പി ടി എച്ച് യൂനിറ്റ് നടത്തി വരുന്നത്. ആശുപത്രികൾ കയ്യൊഴിഞ്ഞവരും പരിചരിക്കാൻ ബന്ധുക്കൾ പോലും സന്നദ്ധമല്ലാത്തതുമായ ഒട്ടനവധി കിടപ്പു രോഗികൾക്ക് സാന്ത്വനവും ആശ്വാസവും പകരാൻ പി ടി എച്ച് യൂനിറ്റിന് സാധിച്ചിട്ടുണ്ടെന്ന് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ പറഞ്ഞു.

സെപ്റ്റംബർ  1ന് ആരംഭിച്ച മൂന്നാം വാർഷികാഘോഷങ്ങളുടെ സമാപനം കുറിച്ച് നടക്കുന്ന കാരുണ്യ കുടുംബ സംഗമം 12 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ പി ടി എച്ച് കൊളച്ചേരി മേഖല  ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി, വൈസ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഹാജി സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി, മൻസൂർ പാമ്പുരുത്തി പങ്കെടുത്തു.

facebook twitter