+

കൊച്ചിൻ ഷിപ്പ് യാർഡിൽ വീണ്ടും അവസരം; ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും

കൊച്ചിൻ ഷിപ്പ് യാർഡിന് കീഴിൽ ജോലി നേടാം. കൊച്ചിൻ ഷിപ്പ് യാർഡ് ഇപ്പോൾ മറൈൻ എഞ്ചിനീയറിങ് ഇൻസ്ട്രക്ടർ തസ്തികയിൽ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ ഓൺലൈനായി മെയ് 09ന് മുൻപ് അപേക്ഷ നൽകണം. 

കൊച്ചിൻ ഷിപ്പ് യാർഡിന് കീഴിൽ ജോലി നേടാം. കൊച്ചിൻ ഷിപ്പ് യാർഡ് ഇപ്പോൾ മറൈൻ എഞ്ചിനീയറിങ് ഇൻസ്ട്രക്ടർ തസ്തികയിൽ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ ഓൺലൈനായി മെയ് 09ന് മുൻപ് അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

കൊച്ചിൻ ഷിപ്പ് യാർഡിൽ മറൈൻ ഇൻസ്ട്രക്ടർ (മറൈൻ എഞ്ചിനീയറിങ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 03.

കരാർ പ്രകാരം മൂന്ന് വർഷത്തേക്കാണ് നിയമനം. ഇത് സിഎസ്എല്ലിന്റെ നിർദേശപ്രകാരം രണ്ട് വർഷം വരെ കൂട്ടാൻ സാധ്യതയുണ്ട്. 

പ്രായപരിധി

62 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. പ്രായം 1963 മെയ് 10 അടിസ്ഥാനമാക്കി കണക്കാക്കും. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 41620 രൂപ പ്രതിമാസം തുടക്ക ശമ്പളം ലഭിക്കും. ഇതിന് പുറമെ 2130 രൂപ മെഡിക്കൻ അലവൻസായും അനുവദിക്കും. 

തെരഞ്ഞെടുപ്പ്

കൊച്ചിൻ ഷിപ്പ് യാർഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് എഴുത്ത് പരീക്ഷ നടത്തും. 100 മാർക്കിന്റെ പ്രാക്ടിക്കൽ ടെസ്റ്റാണ് നടത്തുക. ഇതിൽ വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റ് അനുസരിച്ച് നിയമനത്തിന് വിളിപ്പിക്കും. 

യോഗ്യത

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. 

ഷിപ്പുകളിൽ അഞ്ച് വർഷത്തെ സെയിലിങ്/ വർക്കിങ് എക്‌സ്പീരിയൻസ് ഉണ്ടായിരിക്കണം.  അല്ലെങ്കിൽ ഇന്ത്യൻ നേവിയിലോ, കോസ്റ്റ് ഗാർഡിലോ കുറഞ്ഞത് 10 വർഷത്തെ സേവനം. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ ഒഴികെയുള്ള വിഭാഗക്കാർ 300 രൂപ അപേക്ഷ ഫീസായി നൽകണം. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജ് തുറന്ന് ഇൻസ്ട്രക്ടർ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം ഓൺലൈനായി പണമടച്ച് അപേക്ഷ നൽകുക.. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക. 

facebook twitter