+

വിമാനത്താവളവും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാക് ഡ്രോണുകളും വിമാനങ്ങളും : തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു.

പാകിസ്താന്റെ ഒരു എഫ് -16 വിമാനവും 2 JF 17 വിമാനങ്ങളുമാണ് വെടിവെച്ചിട്ടത് . യുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കരുത് എന്ന നിബന്ധനയോടെ പാകിസ്താന് അമേരിക്ക കൈമാറിയതാണ് എഫ്-16. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി.

സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂര്‍ണമായും വെടിവെച്ചിടാന്‍ സാധിച്ചതായാണ് ലഭ്യമായ വിവരം. ഉയര്‍ന്ന ശബ്ദത്തിലുള്ള സ്ഫോടനങ്ങള്‍ ബോംബിങ്, ഷെല്ലിങ്, മിസൈല്‍ സ്ട്രൈക്കിങ് എന്നിവയുടേതാകാമെന്നാണ് സൂചന.

തിരിച്ചടിക്കായി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സജ്ജമായി എന്നാണ് വിവരം. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മിസൈല്‍ ഏറ്റാണ് പാക് യുദ്ധവിമാനങ്ങള്‍ തകര്‍ന്നത്. പാകിസ്താന്‍ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചതോടെ സംഘര്‍ഷത്തിന്റെ സ്വഭാവം മാറിയിരിക്കുകയാണ്. പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യ അവയെ വെടിവെച്ചിട്ടു. യുദ്ധസജ്ജമായി ഇന്ത്യന്‍ നാവികസേനയും ചലിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

facebook twitter