ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സ്റ്റാർ രജനീകാന്ത് ചിത്രം റിലീസിനു മുമ്പ് 500 കോടി നേടുമെന്ന് റിപ്പോർട്ടുകൾ. പ്രീ റീലീസ് ബിസിനസിൽ തിയേറ്റർ റൈറ്റ്സ്, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റസ് എന്നിവ ചേർത്ത് മാത്രം വമ്പൻ കളക്ഷൻ ചിത്രം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
120 കോടി രൂപയ്ക്ക് ആമസോൺ പ്രൈം ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റസ് നേടിയത് വലിയ വാർത്തയായിരുന്നു. ഓവർസീസിൽ 70 കോടിക്കാണ് ചിത്രം വിറ്റു പോയിരിക്കുന്നത്. ഓവർസീസിൽ 75 കോടി രൂപ നേടിയ വിജയ് നായകനായി എത്തുന്ന ജന നായകനാണ് ഓവർസീസിൽ തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയിരിക്കുന്നത്.
സിനിമയുടെ തെലുങ്ക് റൈറ്റസ് വിറ്റുപോയിരിക്കുന്നത് 53 കോടിക്കാണ്. ഇനി നോർത്ത് ഇന്ത്യ, തമിഴ്നാട്, കേരള, കർണാടക എന്നിവടങ്ങളിലെ റൈറ്റ്സ് വിറ്റുപോകാനുണ്ട്. 243 കോടി രൂപയാണ് ഇതുവരെ പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇത് 500 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.