+

റാപ്പര്‍ വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതി ; കേസരി മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവിനെതിരെ കേസെടുത്തു

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍ നല്‍കിയ പരാതിയിലാണ് കേസ്

റാപ്പര്‍ വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍ ആര്‍ മധുവിനെതിരെ കേസെടുത്ത് പൊലീസ്. കിഴക്കെ കല്ലട പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍ നല്‍കിയ പരാതിയിലാണ് കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് കേസ്. ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വേടന്‍ സമൂഹത്തില്‍ ജാതി ഭീകരവാദം നടത്തുന്നതായും വികടന വാദം പ്രോത്സാഹിപ്പിക്കുന്നതായും ആരോപിച്ച് സാമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനുള്ള ശ്രമമാണ് മധു നടത്തിയിട്ടുള്ളതെന്നായിരുന്നു ശ്യാമിന്റെ പരാതി. വേടന്റെ പരിപാടിയില്‍ ജാതിപരമായ വിവേചനത്തിനെ കുറിച്ച് പറയുന്നത്, ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നത്തിന് ഉദ്ദേശിച്ചാണ് എന്നും പരാതിയില്‍ സൂചിപ്പിച്ചു

facebook twitter