
പറശ്ശിനിക്കടവ്: മുത്തപ്പൻ മടപ്പുരയിൽ പൂജകൾ നടക്കുന്നില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മടപ്പുര ഭാരവാഹികൾ .കുറച്ചു ദിവസങ്ങളിലായി പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ കുടുംബാംഗം മരണപ്പെട്ടതിനാൽ പൂജകൾ ഒന്നും ഇല്ലെന്നും മടപ്പുര അടച്ചിട്ടിരിക്കുകയാണ് എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത് .
മടപ്പുര കുടുംബത്തിൽ പുല ആചരിക്കേണ്ട സാഹചര്യമുണ്ടായാൽ രാവിലെ 5:30 ന് മടപ്പുര തുറക്കുന്നതു മുതൽ രാത്രി 8:30 ന് മടപ്പുര അടയ്ക്കുന്നത് വരെ ഭക്തജനങ്ങൾക്ക് മടപ്പുരയ്ക്ക് അകത്ത് പ്രവേശിക്കാവുന്നതുമാണ്. യാതൊരു വിധത്തിലുള്ള തടസ്സങ്ങളോ നിയന്ത്രണങ്ങളോ ഇല്ല.
പുല ആചരിക്കുന്ന സമയത്ത് രാവിലെ നടത്താറുള്ള തിരുവപ്പന വെള്ളാട്ടവും സന്ധ്യയ്ക്കുള്ള വെള്ളാട്ടും ഉണ്ടായിരിക്കില്ല.പുല ആചരിക്കുന്ന ദിവസം മുതൽ അവസാനിക്കുന്ന ദിവസം വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 മണി മുതൽ വൈകുന്നേരം 4.30 മണി വരെ വെള്ളാട്ടം ( ചെറിയ മുത്തപ്പൻ) കെട്ടിയാടുന്നതാണ് .
കുട്ടിൾക്കുള്ള ചോറൂൺ വഴിപാട്, പ്രസാദം ചായ എന്നിവയുടെ വിതരണം, ഉച്ചയ്ക്കും രാത്രിയിലുമുള്ള അന്നദാനം എന്നിവയെല്ലാം സാധാരണ ദിവങ്ങളിൽ ഉള്ളതുപോലെ തന്നെ ഉണ്ടായിരിക്കുന്നതാണ്.. യാതൊരു വിധത്തിലുമുള്ള മുടക്കവും ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു .